ഉത്തർ പ്രദേശിൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരു കൂട്ടം ആൺകുട്ടികൾ മോശം വാക്കുകൾ പ്രയോഗിച്ചതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പു കമ്മീഷന് കത്തെഴുതി. കുട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരിക്കുന്നത്.പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കിൽനിന്നും കുട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷൻ കത്തിൽ പറയുന്നു. കുട്ടികൾ അപമാനകരവും അസഭ്യവുമായ പരാമർശങ്ങൾ പ്രിയങ്കയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
Category
🗞
News