• 7 years ago
കേരള സര്‍ക്കാരില്‍ നിന്നും നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ ചമച്ച കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധി നടിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും നടി ഒഴിഞ്ഞുമാറുകയായിരുന്നു.ഈ മാസം 15ന് നടി ഹാജരാകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അന്നേദിവസം 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാം. ഇതോടെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യലില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള നടിയുടെ ശ്രമം പാഴ്‌വേലയായി. നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, രാജ്യത്ത് എവിടെയും സ്വത്തുക്കള്‍ വാങ്ങുമെന്നും അതിനുള്ള നിയമമാണ് ഇന്ത്യയിലേതെന്നുമായിരുന്നു നടി വിശദീകരിച്ചത്. അതേസമയം, സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ കഴിഞ്ഞമാസം 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. സുരേഷ് ഗോപിയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും ചെയ്തു. എന്നാല്‍, അമലാ പോള്‍ അന്വേഷണത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.

Category

🗞
News

Recommended