Lambretta Electric and 400cc scooters coming in 2019

  • 6 years ago
ലാംബ്രട്ട വരുന്നുണ്ട് ..ചാര്‍ജ്ജായിക്കോ ..!!


ഇലക്ട്രിക്, 400 സിസി സ്‌കൂട്ടറുമായി ലാംബ്രട്ട വരുന്നു


ഐക്കണിക് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ ലാംബ്രട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഇലക്ട്രിക് മോഡല്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന് പുറമേ അടുത്ത വര്‍ഷം തുടക്കത്തില്‍ കരുത്തേറിയ ഒരു 400 സിസി മോഡല്‍ നിരത്തിലെത്തിക്കാനും ലാംബ്രട്ടയ്ക്ക് പദ്ധതിയുണ്ട്. 70-ാം ആനിവേഴ്‌സറി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം വി സ്‌പെഷ്യല്‍ മോഡല്‍ (V50, V125, V200) ലാംബ്രട്ട പുറത്തിറക്കിയിരുന്നു.
ഈ മോഡലുകള്‍ ഈ വര്‍ഷം സെപ്തംബറില്‍ ഓസ്‌ട്രേലിയന്‍ വിപണിയിലെത്തും.ഇതിന് ശേഷമാകും ഇലക്ട്രിക് മോഡല്‍ അവതരിക്കുക. നിലവില്‍ 50 സിസി, 125 സിസി, 200 സിസി ശ്രേണിയിലാണ് ലാംബ്രയുടെ കളി. ഇലക്ട്രിക്കും കരുത്തുറ്റ 400 സിസി സ്‌കൂട്ടറും കൂടി വിപണിയിലെത്തിക്കുന്നത് വഴി പഴയ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ലാംബ്രട്ടയ്ക്ക് സാധിക്കും.

Recommended