Homey bees save elephants from death

  • 6 years ago
ആനയ്ക്ക് രക്ഷകന്‍ തേനീച്ച!


ആനകളെ രക്ഷിക്കാൻ തേനീച്ചവിദ്യയുമായി റെയിൽവേ



വനത്തിനു സമീപത്തു കൂടിയുള്ള റെയിൽ പാതകൾ പലപ്പോഴും ആനകൾക്കു ഭീഷണിയാകാറുണ്ട്. വടക്കേ ഇന്ത്യയിൽ നൂറുകണക്കിന് ആനകളാണ് ട്രയിൻ തട്ടിയുള്ള അപകടങ്ങളിൽ ചെരിഞ്ഞിട്ടുള്ളത്.ഈ പ്രശ്നത്തിനൊരു പരിഹാരവുമായാണ് ഇന്ത്യൻ റെയിൽവേയുടെ നോർതേൺ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. വലിപ്പക്കുറവുണ്ടെങ്കിലും ആനകളേറെ ഭയപ്പെടുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകളുടെ ശബ്ദം എവിടെ കേട്ടാലും ആനകൾ അവിടെനിന്ന് സ്ഥലം കാലിയാക്കും. അതുകൊണ്ടു തന്നെ ഈ തേനീച്ച വിദ്യ റെയിൽവേ ട്രാക്കിൽ ഇവരുടെ തീരുമാനം. തേ​​​​നീ​​​​ച്ച​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം ഉ​​​​പ​​​​ക​​​​ര​​​​ണം ട്രാക്കുകളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ആനകൾ പേടിച്ചോടിക്കോളും. അങ്ങനെ അപകടവും ഒഴിവാക്കാനാകുമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഏകദേശം 2000 രൂപ വരുന്ന ഈ ഉപകരണത്തിൽ നിന്നുള്ള ശബ്ദം 600 മീറ്റർ ദൂരെവരെയുള്ള ആനകൾക്കു കേൾക്കാം. തേനീച്ചകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്താണ് ഈ ഉപകരണത്തിലൂടെ കേൾപ്പിക്കുന്നത്.
ആനത്താരകളുടെ സമീപമുള്ള പല റെയിൽവേ ട്രാക്കുകളിലും ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

Recommended