ധോണിയെ വിമർശിക്കുന്നവർക്ക് ശാസ്ത്രിയുടെ ചുട്ട മറുപടി | Oneindia Malayalam

  • 7 years ago
India's chief coach Ravi Shastri on tuesday once again extended unflinching support to Mahendra Singh Dhoni.

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ധോണിയെ വിമർശിക്കുന്നവർ സ്വന്തം കരിയർ എന്തായിരുന്നുവെന്നും എങ്ങനെയായിരിക്കണമെന്നും വിലയിരുത്തണമെന്നും രവി ശാസ്ത്രി പറഞ്ഞു. ടീം ധോണിക്കൊപ്പമാണെന്നും ശാസ്ത്രി പറഞ്ഞു. കൊല്‍ക്കത്തയില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ധോണിയുടെ കാര്യത്തില്‍ നയം വ്യക്തമാക്കിയത്. ഫീല്‍ഡില്‍ ധോണി പ്രകടിപ്പിക്കുന്ന ഉത്സാഹവും ആത്മവിശ്വാസവും എത്ര താരങ്ങള്‍ക്കുണ്ടെന്നും ശാസ്ത്രി ചോദിക്കുന്നു. ഏറ്റവും നിലവാരമുള്ള ഫീല്‍ഡിങ് ആണ് ഇന്ത്യൻ ടീമിനെ ലോകത്തിലെ തന്നെ മികച്ചതാക്കുന്നത്. ഹർദീക് പാണ്ഡ്യയെ പുറത്തിരുത്തിയതിനും ശാസ്ത്രി പ്രതികരണമറിയിച്ചു. സൌത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന പരമ്പരക്ക് മുന്നോടിയായാണ് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതെന്നാണ് ശാസ്ത്രി പറയുന്നത്. ഏതെങ്കിലും പ്രത്യേക താരത്തിന്റെ മികവിലല്ല ഇന്ത്യ കളിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

Recommended